മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് രെു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഷാഹാപൂര്‍ സ്വദേശിയായ രാജേന്ദ്ര ഷിന്‍ഡെയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമാണ് ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്ന് പൊള്ളലേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് കാര്യമായ പരിക്കില്ലെന്നും എന്നാല്‍ ഷിന്‍ഡെയുടെയും ഭാര്യയുടെയും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൊബൈല്‍ഫോണ്‍ ജനലിനരികില്‍ ചാര്‍ജ് ചെയ്യാനായി വച്ചിരിക്കുകയായിരുന്നു. കട്ടിലില്‍ കിടന്ന താന്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ വേണ്ടി എടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ഷിന്‍ഡെ പറഞ്ഞു. ഭാര്യയും മക്കളും നിലത്തിരിക്കുകയായിരുന്നു. ഫോണില്‍ നിന്നുള്ള തീ പടര്‍ന്ന് ജനല്‍ കര്‍ട്ടനും ബെഡ് ഷീറ്റിലേക്കും പടരുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. രണ്ട മാസം മുമ്പ് വാങ്ങിയ ഫോണാണ് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തൈറിച്ചത്.
Post Your Comments