KeralaLatest NewsIndia

ഡി.വൈ.എഫ്.ഐ ആക്രമണം പേടിച്ച് ആറു ദിവസമായി അഞ്ചംഗ കുടുംബം പള്ളിയില്‍

കോട്ടയം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ ആറ് ദിവസമായി കഴിയുന്നു. കഴിഞ്ഞ 23നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോള്‍ സംഘത്തെ പ്രാദേശിക വാസികള്‍ ആക്രമിച്ചത്. സംഭവത്തില്‍ ആറ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടി ഇവര്‍ പുറത്തിറങ്ങി. എന്നാല്‍ പിന്നീട് ഇവര്‍ സംഘത്തിന് നേരെ വധഭീഷണി ഉയര്‍ത്തുകയാണെന്നാണ് പരാതി.

പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണി ഉള്ളതിനാലാണ് വീട്ടിലേക്ക് മടങ്ങാനാകാതെ അഞ്ച് കുടുംബങ്ങള്‍ പള്ളിയില്‍ കഴിയുന്നത്. കരോള്‍ സംഘത്തെ ആക്രമിച്ച സംഘം പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി അടിച്ചു തകര്‍ത്തിരുന്നു. അക്രമത്തില്‍ ഭയന്ന കുട്ടികളടങ്ങുന്ന അള്‍ത്താരയില്‍ ഒളിച്ചതിന് പിറകെയാണിത്. കരോള്‍ സംഘത്തിനൊപ്പം കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്.

പള്ളിയിലെ ഉപകരണങ്ങള്‍ നശിപ്പിച്ച സംഘം കരോള് സംഘത്തിലെ സ്ത്രീകളേയും ആക്രമിച്ചു. വിദ്യാര്‍ഥിനിയായ യമിയ സി.തങ്കച്ചന് കല്ലേറില്‍ മുഖത്ത് ഗുരുതരമായ പരുക്കേറ്റു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടും ഉപകാരമുണ്ടായില്ലെന്ന് ചര്‍ച്ച് കമ്മിറ്റി സെക്രട്ടറി പി.സി. ജോണ്‍സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button