
താരങ്ങള്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ എല്ലാം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്. യുവന്റസ് താരം ബ്ലെയിസ് മറ്റിയുടിയാണ് ലോകകപ്പിന് ലഭിച്ച മുഴുവന്‍ സമ്മാന തുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കളിയുടെ സമ്മാന തുകയായ മൂന്നു ലക്ഷത്തോളം ഡോളറാണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി മറ്റിയുടി നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി താരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലെയിസ് മറ്റിയുടി ഫൗണ്ടേഷനിലൂടെയാണ് സഹായങ്ങള്‍ ചെയ്യുന്നത്. ഫ്രാന്‍സിനൊപ്പം റഷ്യയില്‍ ലോകകപ്പുയര്‍ത്തിയ യുവന്റസ് മധ്യനിര താരമായ ബ്ലെയിസ് മറ്റിയുടി 2017 ലാണ് യുവന്റസില്‍ എത്തിയത്.
Post Your Comments