Latest NewsKeralaIndia

കണ്ണൂരില്‍ വന്‍ ആയുധവേട്ട

. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പുലര്‍ച്ചെ 7.30 ഓ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്.

കണ്ണൂര്‍: പാനൂരിൽ നി​ന്നും വ​ടി​വാ​ളു​ക​ളും ഇ​രു​മ്പ് പൈ​പ്പും അടങ്ങുന്ന ആയുധ ശേഖരം പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പുലര്‍ച്ചെ 7.30 ഓ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. അണിയാരത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ആള്‍പ്പാര്‍പ്പില്ലാത്ത വീ​ട്ടു​പ​റ​മ്പിൽ നി​ന്നാ​ണ് ചൊ​ക്ലി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഏ​ഴ് വ​ടി​വാ​ളു​ക​ളും ഒ​രു ഇ​രു​മ്പ് പൈ​പ്പും പി​ടി​കൂ​ടി​യ​ത്.

എ​സ്‌എ​ച്ച്‌ഒ സ​ജ്ഞ​യ് കു​മാ​ര്‍, എ​സ്‌ഐ ജ​യ​ച​ന്ദ്ര​ന്‍, എ​എ​സ്‌ഐ അ​നി​ല്‍​കു​മാ​ര്‍, സി​പി​ഒ സി. ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സംഘമാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മുണ്ടിൽ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങൾ കണ്ടെത്തിയത്

shortlink

Post Your Comments


Back to top button