ആലപ്പുഴ•അറുപതു കഴിഞ്ഞ ട്രാൻസ് ജെന്ഡറുകൾക്ക് യാത്രാനിരക്കിൽ ഇളവുമായി റെയിൽവേ. നാല്പതു ശതമാനം ഇളവാണ് റെയിൽവേ ഏർപ്പെടുത്തുന്നത്. ജനുവരി ഒന്നുമുതൽ നിരക്ക് പ്രാബല്യത്തിൽ വരും. മുൻപ് സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമാണ് ഇത്തരത്തിൽ ഇളവുണ്ടായിരുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷൻമാർക്ക് 40 ശതമാനം ഇളവും 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനം ഇളവുമാണ് റെയിവേ ഏർപ്പെടുത്തിയിരുന്നത്.
Post Your Comments