ഖത്തര്‍: നാല് രാജ്യങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ യാത്ര സംഘടിപ്പിക്കാനൊരുങ്ങി ഖത്തർ. ഉപരോധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഗള്‍ഫ് കുടുംബങ്ങളെ കൂട്ടിച്ചേര്‍ക്കുക, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കാണ് ജനുവരിയിൽ ആദ്യഘട്ടമായി സർവീസ് ആരംഭിക്കുന്നത്. 145 മീറ്റര്‍ വലിപ്പമുള്ള ഗ്രാന്റ് ഫെറി എന്ന കപ്പലാണ് പുറപ്പെടുന്നത്. കപ്പലില്‍ 870 പേര്‍ക്ക് സഞ്ചരിക്കാം. കൂടാതെ 670 വാഹനങ്ങളും ഇതിൽ കയറ്റാൻ കഴിയും. ഇറാനിലേക്കും സര്‍വീസ് നീട്ടാനും പദ്ധതിയുണ്ടെന്നാണ് സൂചന.
Post Your Comments