Latest NewsKerala

ഋഷി രാജ് സിങ്ങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യജ പ്രചാരണം : ബിജെപി നേതാവിനെതിരെ കേസ്

പത്തനംതിട്ട : എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കു കൊണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു.

പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് തിരുവല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.ഋഷിരാജ് സിങിനോട് രൂപസാദൃശ്യമുള്ള തൃശ്ശൂര്‍ കൊരട്ടി സ്വദേശി മോഹന്‍ദാസിന്റെ ചിത്രമാണ് വ്യജപ്രചരണത്തിന് ഉപയോഗിച്ചത്.

‘ഡി.ജി.പി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചിരുന്നത്.സംഭവത്തില്‍ ഋഷിരാജ് സിങ് ഡി.ജി.പിയക്ക് പരാതി നല്‍കിയതിന തുടര്‍ന്നാണ് ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button