മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തു; കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

തിരുവനന്തപുരം: മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച്‌ മലപ്പുറം എംപിയും മുസ്‌ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമര്‍ശനവും ട്രോളുമായി എത്തിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയായില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം.

‘ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്‍റുകള്‍ വെച്ച്‌ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുന്ന കാലത്ത് ശത്രുക്കള്‍ക്ക് തല്ലാന്‍ പാകത്തില്‍ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു വാങ്ങുന്നത് പരമ ബോറാണു സാഹിബേ’ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെ ഒരു കമന്റ്.

Share
Leave a Comment