റിയാദ്: ശിക്ഷ കാലാവധി കഴിഞ്ഞിട്ടും സൗദി ജയിലില്‍ കഴിയുന്നത് 74 ഇന്ത്യക്കാര്‍. ഇതില്‍ 45 മലയാളികളും ഉള്‍പ്പെടുന്നു. തൊഴില്‍ നിയമ ലംഘനം, സാമ്പത്തിക ക്രമക്കേട്, ലഹരിമരുന്ന് കടത്ത്, മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ പെട്ടവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു. തടവിലുള്ള ഭൂരിഭാഗം മലയാളികളും അതിര്‍ത്തിവഴി ലഹരി കടത്തിയതിന് പിടിയിലായവരാണ്. തൊഴില്‍ വൈസ് കോണ്‍സല്‍ സഞ്ജയ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ തടവുകാരുമായും ജയില്‍ അധികൃതരോടും ആശയവിനിമയം നടത്തിയത്. ചെറിയ കുറ്റങ്ങളില്‍ പെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തി രക്ഷിക്കാനാണ് അധികൃതരുടെ നീക്കം. ഇത്തരത്തില്‍ 15 പേരെ കഴിഞ്ഞ മാസം നാട്ടില്‍ എത്തിച്ചിരുന്നു.
Post Your Comments