കുളമ്പ് രോഗം പടരുന്നു; ആശങ്കയോടെ കര്‍ഷകരും വനം വകുപ്പും

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിസരങ്ങളില്‍ കുളമ്പുരോഗം പടരുന്നത് അധികൃതരില്‍ ആശങ്കയുണര്‍ത്തുന്നു. രോഗം വന്യമൃഗങ്ങളിലേക്ക് പകരാതിരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ച് തുടങ്ങി. ഒപ്പം മൃഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്. കുമളി, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും തമിഴ്നാട്ടിലും കുളമ്പു രോഗം പിടിപെട്ട് കന്നുകാലികള്‍ ചത്തിരുന്ന്. റിസര്‍വിനകത്ത് ചത്ത കാട്ടുപോത്തിലും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ടു കൂടെയാണ് വനം വകുപ്പധികൃതര്‍ അതീവ ജാഗ്രത സ്വീകരിച്ചിരിക്കുന്നത്. കാട്ടുപോത്ത്, മാനുകള്‍, മ്ലാനുകള്‍, ആന എന്നീ ജീവികളില്‍ രോഗം വേഗം പടരാനുള്ള സാധ്യതയുണ്ട്. രോഗം പടരുമെന്ന ഭീതിയുള്ള സാഹചര്യത്തില്‍ നാട്ടിലുള്ള മൃഗങ്ങളെ കാട്ടില്‍ മേയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
Leave a Comment