കോട്ടയം: ജെസ്‌നയെ കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും വിവരം ലഭിക്കാതെ അന്വേഷണ സംഘം വലയുകയാണ്. ജെസ്‌നയെ കാണാതാതി 280 ദിവസം പിന്നിടുമ്പോൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുതുവഴിയിലേക്ക് നീങ്ങുകയാണ്. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ജെസ്‌നയെ കാണാതായ സ്ഥലമായ മുണ്ടക്കയത്ത് എത്തി.
മാര്‍ച്ച് 22-നു കാണാതായ ദിവസം രാവിലെ 11-ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ജെസ്നയോടു സാദൃശ്യമുള്ള യുവതിയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് സംഘം തെളിവെടുപ്പ് നടത്തുന്നത്. മാര്‍ച്ച് 22-ന് വീട്ടില്‍ നിന്നും ഇറങ്ങിയ ജെസ്‌ന ഇന്ന് എവിടെയാണെന്നത് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് നിലവില്‍ ജെസ്‌ന തിരോധാനം അന്വേഷിക്കുന്നത്.
Post Your Comments