Latest NewsKerala

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എറണാകുളം ജില്ല മുന്നില്‍

കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് എറണാകുളം ജില്ല മുന്നില്‍. എറണാകുളം ജില്ലയില്‍ 2186 വീടുകളാണ് പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇവര്‍ക്കുള്ള സഹായധനം ആദ്യഘഡുവായി 1340 പേര്‍ക്ക് 12.74 കോടി രൂപവിതരണം ചെയ്തു കഴിഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കെയര്‍ഹോം പദ്ധതിപ്രകാരം അപേക്ഷിച്ച 403 പേരില്‍ 337 പേര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കും, ബാക്കിയുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ എന്‍ ജി ഒ കളുടെ സഹായത്തോടെ 81 വീടുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. പ്രളയബാധിതര്‍ക്ക് വായ്പ ലഭ്യമാക്കുന്നതടക്കം പല പദ്ധതികളിലും തങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button