കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാന പദ്ധതിക്ക് കോഴിക്കോട് ഉള്ള്യേരിയില്‍ തറക്കല്ലിട്ടു. മന്ത്രി എ സി മൊയ്തീനാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉള്ള്യേരി പഞ്ചായത്തിലെ കാരക്കാട്ടുകുന്നില്‍ മല തുരന്ന് 8240 ചതുരശ്ര അടിയിലാണ് ശ്മശാനം നിര്‍മിക്കുന്നത്. 3.40 കോടി രൂപയാണ് ഈ മാതൃക ശ്മശാനത്തിനായി ചെവലഴിക്കുന്നത്.
പ്രശാന്തി ഗാര്‍ഡന്‍സ് മോഡല്‍ ക്രിമറ്റോറിയം എന്ന പേരിലാണ് ഇത് അറിയപ്പെടുക. മരണാനന്തരം എല്ലാവര്‍ക്കും ആദരപൂര്‍വ്വം സംസ്‌ക്കരിക്കാനുള്ള ചുറ്റുപാട് ഒരുക്കുക. എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതേസമയം ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്ന ഗ്യാസ് ക്രിമറ്റോറിയമാണ് ഇവിടെ നിര്‍മിക്കുന്നത്.
Post Your Comments