ലണ്ടന്‍: സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ നിഷ്പക്ഷ പദങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മ. യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്ററി വിഭാഗമാണ് അംഗരാജ്യങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സ്ത്രീ പുരുഷ വ്യത്യാസം പ്രകടമാക്കുന്ന പദങ്ങള്‍ ഒഴിവാക്കി പുതിയ പാദങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. മാന്‍കൈന്‍ഡ് എന്നതിന് പകരം ഹ്യുമാനിറ്റി എന്ന പദവും മാന്‍പവര്‍ എന്നതിന് പകരം സ്റ്റാഫ് എന്ന പദവും പ്രയോഗിക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്റ്റേറ്റ്മാന്‍ എന്നതിന് പകരം പൊളിറ്റിക്കല്‍ ലീഡേഴ്സ് എന്നുപയോഗിക്കാം. ചെയര്‍മാന്‍ എന്നതിന് പകരം ചെയര്‍ എന്ന് മാത്രം പ്രയോഗിച്ചാല്‍ മതി. മാന്‍ മൈഡ് എന്നതിന് പകരം ആര്‍ട്ടിഫിഷ്യല്‍ അല്ലെങ്കില്‍ സിന്തെറ്റിക് എന്ന പദം പ്രയോഗിക്കാം. 26 ഭാഷകളുള്ള യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ്മയിലെ ഏറ്റവും പ്രമുഖ ഭാഷ ഇംഗ്ലീഷാണ്. ഡാനിഷ്. സ്വീഡിഷ്, ഇംഗ്ലീഷ് ഭാഷകളില്‍ നിഷ്പക്ഷ പദങ്ങള്‍ കണ്ടെത്തുക എളുപ്പമാണ്. എന്നാല്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ ഇത് ശ്രമകരമായിരിക്കും.
Post Your Comments