വാഷിഗ്ടണ്‍: തണുത്ത് മരവിച്ച അന്റാര്‍ട്ടിക്ക ഭൂഖണ്ഡം ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ചുറ്റി എന്ന ബഹുമതി ഇനി അമേരിക്കന്‍ സാഹസികന് കോളിന് ഒ ബ്രാഡിക്ക് സ്വന്തം. 54 ദിവസം കൊണ്ടാണ് അദ്ദേഹം അന്റാര്‍ട്ടിക്ക മുഴുവന്‍ ചുറ്റിയത്. അന്റാര്‍ട്ടിക്കയുടെ അവസാന പോയിന്റായ റോസ് ഐസ് ഷെല്‍ഫിനെ മുനമ്പില്‍ നില്ക്കുന്ന തന്റെ ചിത്രം കോളിന് ഒ ബ്രാഡി തന്നെയാണ് ഇന്‍സ്റ്റ ഗ്രാമിലൂടെ പങ്കുവച്ചത്.
ജി.പി.എസ്. സംവിധാനം ഉപയോഗിച്ചാണ് യാത്ര നടത്തിയത്. ‘അന്റാര്ട്ടിക്കായുടെ തീരത്തേക്ക് സഞ്ചരിച്ച ആദ്യ വ്യക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. യാത്രയുടെ അവസാന 32 മണിക്കൂര്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു’ കോളിന് ഒ ബ്രാഡി പറയുന്നു.
Post Your Comments