തിരുവനന്തപുരം: വിവിധതരം പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട് സംസ്ഥാനത്താകെ ഈ വര്‍ഷം മരിച്ചത് 469 പേര്‍. എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ചിക്കന്‍ പോക്സ് തുടങ്ങിയവ പിടിപെട്ടാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. 40 പേര്‍. കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് ഈ രോഗങ്ങള്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മുതല്‍ ഡിസംബര്‍ 26 വരെ വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത് 29,05,321 പേരാണ്. 17 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ മൂലം ഡിസംബര്‍ മാസത്തില്‍ മരണപ്പെട്ടത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ആരോഗ്യം, ഫിഷറീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളെ സംജോജിപ്പിച്ചു കൊണ്ട് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.
Post Your Comments