UAELatest News

അബുദാബിയിൽ തീപിടുത്തം

അബുദാബി: അബുദാബിയിൽ തീപിടുത്തം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗത്തിനു പൊള്ളലേറ്റു. അല്‍ റീം ഐലന്റിലെ രണ്ട് ഗോഡൗണുകളിൽ ഉച്ചയ്ക്ക് ശേഷം 3.55 ഓടെയായിരിന്നു അപകടം. ഗോഡൗണുകള്‍ക്ക് സമീപമുണ്ടായിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ക്കാണ് തീ പിടിച്ചത്. അതിവേഗം തീപിടിക്കുന്ന വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നതിനാൽ തീ പടരുന്നതിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചു.

ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയതിനാൽ പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് പടർന്നില്ല. സിവില്‍ ഡിഫന്‍സും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനെത്തിയിരുന്നു. അഗ്നിസൂരക്ഷാ സംവിധാനങ്ങള്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button