തിരുവനന്തപുരം ; ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അയ്യപ്പജ്യോതി തെളിഞ്ഞു.കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.
ജനലക്ഷങ്ങളാണ് അയ്യപ്പജ്യോതിയില്‍ അണിനിരന്നത്. ഇത്രയും നാൾ സിപിഎം ആണ് ഇത്തരത്തിലൊരു പരിപാടി നടത്തി വിജയിച്ചിട്ടുള്ളത്. മനുഷ്യ ചങ്ങലയും മനുഷ്യ മതിലും നടത്തി വിജയിപ്പിച്ച സിപിഎമ്മിന് അല്ലാതെ മറ്റാര്‍ക്കും ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയുമെന്ന് പോലും ആരും കരുതിയിരുന്നില്ല. എന്നാല്‍ ഏവരേയും ഞെട്ടിച്ച് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഭക്തര്‍ ഒഴുകിയെത്തിയപ്പോള്‍ ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടത്തിന് അത് കരുത്തായി മാറി.
പന്തളം കൊട്ടാരവും എന്‍ എസ് എസും യോഗക്ഷേമ സഭയുമെല്ലാം അയ്യപ്പജ്യാതിയുടെ ഭാഗമായതോടെ ശബരിമല കര്‍മ്മ സമിതിയുടെ കേരളമൊട്ടുക്കുള്ള വിളക്ക് തെളിയിക്കല്‍ വന്‍ വിജയവുമായി.വൈകീട്ട് ആറു മുതല്‍ 6.30 വരെ ആയിരുന്നു പരിപാടി. മുന്‍ ഡിജിപിമാരായ ടി.പി സെന്‍കുമാര്‍, എം.ജി.എ രാമന്‍, സുരേഷ് ഗോപി എംപി, മാടമ്പ് കുഞ്ഞിക്കുട്ടന്‍, കെ.എസ് രാധാകൃഷ്ണന്‍, പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിക്കാനെത്തി.
ബിജെപി, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്ക് പുറമെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സിനിമാ താരം മേനകാ സുരേഷ്, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍, പ്രൊഫസര്‍ എന്‍ സരസു, ഫാദര്‍ ജോസ് പാലപ്പുറം, സംവിധായകന്‍ അലി അക്ബര്‍ തുടങ്ങിയ പ്രമുഖര്‍ അയ്യപ്പ ജ്യോതിയുടെ ഭാഗമായി.
കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 97 കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. ബി ജെ പിയുടെയും ശബരിമല കര്‍മ്മ സമിതി കന്യാകുമാരി ഘടകത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല്‍ നടന്നത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപിയും കിളിമാനൂരില്‍ ടി പി സെന്‍കുമാറും ദീപം തെളിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ആദ്യ തിരി തെളിയിച്ചു.
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി. സ്വാമി ചിദാനന്ദപുരിയാണ് കോഴിക്കോട് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്.ശബരിമല സന്നിധാനത്തും അയ്യപ്പജ്യോതി തെളിച്ചു. ആറ്റിങ്ങലില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നേതൃത്വം നല്‍കി. കളിയിക്കാവിളയില്‍ സുരേഷ്‌ഗോപി എംപി അയ്യപ്പജ്യോതിക്ക് നേതൃത്വം നല്‍കി. ചങ്ങനാശേരിയില്‍ ജ്യോതി തെളിയിച്ചത് എന്‍എസ്‌എസ് ആസ്ഥാനത്തിനു മുന്നലായിരുന്നു ഇത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുകുമാരന്‍ നായര്‍ ഈ സമയം അവിടെയുണ്ടായിരുന്നു.
അയ്യപ്പ ജ്യോതി തെളിയിക്കുന്ന സമയത്താണ് ജി സുകുമാരന്‍ നായര്‍ മന്നം സമാധിയിലെത്തിയത്. പന്തളത്ത് ദീപം തെളിയിച്ചത് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ആയിരുന്നു. ശബരിമല സന്നിധാനത്ത് അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകര്‍ ജ്യോതി തെളിയിച്ചു. വലിയ പങ്കാളിത്തമാണ് അയ്യപ്പജ്യോതിയില്‍ ഉണ്ടായത്. ഇതോടെ വനിതാ മതിലിന്റെ പ്രസക്തിയും കുറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാ മതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്നാൽ വിവാദമായതോടെ അതിനെ സ്ത്രീ സുരക്ഷയുടെ ഭാഗമായി പ്രചരിപ്പിച്ചു.അയ്യപ്പജ്യോതിയുടെ ആഹ്വാനം നടത്തിയത് സംഘപരിവാര്‍ സംഘടനകളാണ്. ശബരിമല കര്‍മ്മ സമിതിയും ആര്‍ എസ് എസ് നിയന്ത്രണത്തിലാണ്. എന്നാല്‍ അയ്യപ്പവിശ്വാസ സംരക്ഷണത്തിന് പരിവാറുകാരല്ലാത്ത നിരവധി പേരെത്തി. എന്‍ എസ് എസ് അടക്കമുള്ളവരുടെ പിന്തുണയുമുണ്ടായി.
ആര്‍ എസ് എസ് നേതൃത്വം മുന്‍കൈയെടുത്തിട്ടും ഭക്തര്‍ അയ്യപ്പജ്യോതി തെളിക്കാന്‍ ഒഴുകിയെത്തുകയായിരുന്നു. ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള ശരണമന്ത്രമാണ് മുഴങ്ങിയത്. ഇതിനിടെ പയ്യന്നൂര്‍ കണ്ടോത്ത് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. പെരുമ്ബയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതിയെ ആക്രമിച്ചുവെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ആരോപിച്ചു.
മലബാര്‍ ഭാഗത്ത് ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട സിപിഎം പ്രവർത്തകർ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. പയ്യന്നൂര്‍ അടുത്ത് പെരുമ്പ , കണ്ണൂര്‍ – കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്‍ , തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ക്ക് പലതരത്തിലുള്ള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.
Post Your Comments