കല്‍പ്പറ്റ: ബാങ്ക് സെക്രെട്ടറി രമാദേവി, ഓഡിറ്റര്‍ പി.യു.തോമസ് എന്നിവര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി വായ്പ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് നടത്തി എന്നാരോപിച്ച് പുല്‍പ്പള്ളി സഹകരണ ബാങ്ക് ഭരണ സമിതിയെ പിരിച്ചു വിട്ടു. സഹകരണ നിയമം 32 (2) പ്രകാരമാണ് ഉത്തരവിറക്കിയത്. ക്രമക്കേട് കാണിക്കുന്നതിന് വ്യാജ രേഖകള്‍ ചമച്ചത് ബോധ്യപ്പെട്ടതായും ഉത്തരവിലുണ്ട്. വ്യാജ രേഖകള്‍ ചമയ്ക്കുക, ബാങ്കിന്റെ പണം ദുര്‍വിനിയോഗം ചെയ്യുക, കുറ്റാരോപിതരെ സംരക്ഷിക്കുക, വിശ്വാസ വഞ്ചന, തുടങ്ങിയ ഗരുതര ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സമാന സാഹചര്യങ്ങളില്‍ സുപ്രീം കോടതിയും, ഹൈക്കോടതിയും പുറപ്പെടുവച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജോയിന്റ് റെജിസ്റ്റാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സഹകരണ വകുപ്പ് നടത്തിയ ഹിയറിങ്ങില്‍ കുറ്റാരോപിതര്‍ മൊഴിനല്‍കിയിരുന്നു. ബാങ്ക് പ്രസിഡന്റും ചില ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നു എന്നും തെറ്റ് ബോധ്യപ്പെട്ടെന്നും നിയമ നടപടി സ്വീകരിക്കാമെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി കുറ്റക്കാരെ സംരക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഭരണ സമിതിയിലെ ചില അംഗങ്ങള്‍ രാജി വച്ചിരുന്നു. മറ്റൊരംഗമായ സണ്ണി തോമസ് 2015 ല്‍ രാജി വയ്ക്കുകയും അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം.ഉം പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments