Latest NewsKerala

പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ വ്യക്തതയില്ലെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം : സംസ്ഥാനത്ത പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് അറിയിപ്പുകൊളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന്് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള.ഏപ്രീല്‍ മുതല്‍ രാജ്യത്തൊട്ടാകെ പ്രീ പെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കുന്നതായി മാധ്യമങ്ങള്‍ വഴിയുള്ള അറിവു മാത്രമേയുള്ളു.

ഇന്ത്യയില്‍ സ്മാര്‍ട്ട് മീറ്ററുകളുടെ നിര്‍മ്മാണം നടയ്ക്കാത്തത് കൊണ്ട് തന്നെ നിലവില്‍ ഇതു പ്രായോഗികമല്ല. കേരളത്തില്‍ ഒന്നേകാല്‍ കോടി ഉപയോക്താക്കളാണുള്ളത്. ഇറക്കുമതി ചെയ്താല്‍ ഒരു മീറ്ററിന് 5000 രൂപയോളം ചിലവ് വരും.

ഈ പണം കേന്ദ്രം തന്നാതല്ലാതെ നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല. മോഷണവും പ്രസരണ നഷ്ടവും പൊതുവെ കുറവാണ് എന്നതും ഇവിടെ സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button