KeralaLatest News

വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ വീണ്ടും വിമര്‍ശിച്ച് കെ പി സി സി അധ്യക്ഷന്‍

തിരുവനന്തപുരം • കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയിലാണ് വനിതാമതിലിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍മാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ്.സി എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരെ മുഴുവന്‍ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയാണ് വനിതാമതിലില്‍ അണിനിരത്താന്‍ ശ്രമിക്കുന്നത്. ഫാസിസ്റ്റ് സര്‍ക്കാരുകളാണ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുക. ജനാധിപത്യ സര്‍ക്കാരിന്റെ നായകനാണെന്ന് ഒരുതികഞ്ഞ സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രി വിസ്മരിക്കുന്നു. അധികാരം ഏറ്റെടുത്തത് മുതല്‍ മുഖ്യമന്ത്രിയുടെ ഭാഷ, സമീപനം, നിലപാട് എല്ലാം സ്റ്റാലിനിസ്റ്റ് സ്വഭാവത്തോട് കൂടിയതാണ്. ജനങ്ങളോട് അല്‍പ്പംപോലും ആദരവ് മുഖ്യമന്ത്രിക്കില്ല.

വനിതാ മതിലുമായി ബന്ധപ്പെട്ട കോടതിയില്‍ നല്‍കിയ സത്യാവങ്മൂലവും സര്‍ക്കാരിന്റെ പ്രവൃത്തിയും തമ്മില്‍ വിദൂരബന്ധം പോലുമില്ല. അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിയ്യ സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ മുഖ്യമന്ത്രി തുടരെ തുടരെ വെല്ലുവിളിക്കുകയാണ്. വരുന്ന തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പാടം പഠിക്കുക തന്നെ ചെയ്യും. ബംഗാളിലും ത്രിപുരയിലും നേരിട്ട ദയനീയ പരാജയം തന്നെയാണ് സി.പി.എമ്മിനെ കേരളത്തിലും കാത്തിരിക്കുന്ന തെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Post Your Comments


Back to top button