KeralaLatest News

കാവാലത്തിനെതിരെ സാഹിത്യ മോഷണ ആരോപണം

കോട്ടയം :  പ്രശസ്ത നാടക സംവിധായകനും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ക്ക് എതിരെ സാഹിത്യ മോഷണ ആരോപണം. അദ്ദേഹത്തിന്റെ ആലായാല്‍ തറവേണം, കറുത്ത പെണ്ണേ തുടങ്ങിയ ഗാനങ്ങള്‍ നാടന്‍പാട്ട് കലാകാരന്‍ വെട്ടിയാര്‍ പ്രേംനാഥ് ശേഖരിച്ചതാണ് എന്ന വെളിപ്പെടുത്തലുമായി  മകള്‍ പ്രമീള പ്രേംനാഥ് രംഗത്തെത്തി.

ഒരു  ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് അന്തരിച്ച എഴുത്തുകാരനെക്കുറിച്ച് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രേംനാഥ്, 1961-63 കാലഘട്ടത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ റിസര്‍ച്ച് സ്‌കോളറായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സമര്‍പ്പിച്ച ശേഖരത്തില്‍ ഉള്ള പാട്ടുകളാണ് ഇവയെന്ന് പ്രമീള ആരോപിക്കുന്നു.

1961- 63 കാലഘട്ടത്തിലാണ് വെട്ടിയാര്‍ പ്രേംനാഥ് കേരളം സംഗീത നാടക അക്കാദമിയില്‍ ഗവേഷണം നടത്തുന്നത്. 1961 ലാണ് കാവാലം നാരായണപ്പണിക്കര്‍ സംഗീത നാടക അക്കാദമി സെക്രട്ടറിയായി നിയമിതനാകുന്നത്. പ്രേംനാഥ് സമര്‍പ്പിച്ച തീസീസ് പ്രസിദ്ധീകരിക്കാതെയിരുന്നപ്പോള്‍ ഭാര്യ അത് തിരികെ ചോദിച്ചെങ്കിലും കൊടുത്തില്ലെന്നും പിന്നീട് ‘ആലായല്‍ തറവേണം’ എന്ന പാട്ട് അതേരീതിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും പ്രമീള ആരോപിക്കുന്നു. ‘കറുത്ത പെണ്ണെ’ എന്ന പാട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

shortlink

Post Your Comments


Back to top button