തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്നേതന്നെ നര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന സെമിനാറിലാണ് ആശ്വാസകരമായ കാര്യം മുഖ്യമന്ത്രി പങ്ക് വെച്ചത്.
പുനര്‍നിര്‍മാണത്തില്‍ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ആശയങ്ങള്‍ സര്‍ക്കാര്‍ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഒരുമയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായും ഇത്തരം അജണ്ടകളോടുളള അതിജീവനമാണ് കേരള പുനര്‍നിര്‍മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments