KeralaLatest News

ഒരു പാർട്ടിയുടെ നട്ടാല്‍ കുരുക്കാത്ത നുണപ്രചരണം ഭക്തരുടെ എണ്ണത്തെ ബാധിച്ചു ; കടകംപള്ളി

പമ്പ : ഒരു പാർട്ടിയുടെ നട്ടാല്‍ കുരുക്കാത്ത നുണപ്രചരണം ഭക്തരുടെ എണ്ണത്തെ ബാധിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരുമാനത്തിലും കുറവുണ്ടായി. പ്രധാന ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നതാണ് ഭക്തരുടെ ഒഴുക്കിനെ ബാധിച്ചത്. ശബരിമലയില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാണിക്ക ഇടരുതെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നുണപ്രചാരണം നടത്തി. ഇതെല്ലാം ശബരിമല തീര്‍ത്ഥാടനകാലത്തെ ബാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Image result for sabarimala

രാജ്യം ഭരിക്കന്ന രാഷ്ട്രീയ പാര്‍ട്ടി എടുത്ത തെറ്റായ നിലപാടാണ് ഒരുപാട് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വളരെ ബോധപൂര്‍വ്വം കുറേ ദിവസങ്ങള്‍ തങ്ങളുടെ സംഘര്‍ഷ കേന്ദ്രമാക്കി ശബരിമലയെ നില നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. തെറ്റായ നിലപാടാണ് തങ്ങളെടുത്തതെന്ന വൈകി വന്ന ബോധ്യം കൊണ്ടാണ് പിന്നീട് സമര കേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ അവരെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button