തിരുവനന്തപുരം : അയ്യപ്പ ജ്യോതി നടക്കുന്ന സമയത്ത് ഉണ്ടായ ആക്രമണത്തെക്കുറിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചെന്ന വ്യജക്കേസിൽ തന്നെയും മറ്റു ചിലരെയും കുടുക്കിയ സർക്കാരും പോലീസും എന്തുകൊണ്ട് അയ്യപ്പ ജ്യോതിക്കിടെ ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുക്കാതിരുന്നുവെന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ചിത്തിര ആട്ട വിശേഷദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ അജ്ഞാതനായ ഒരാൾ നാളീകേരം എടുത്തുയർത്തിക്കാണിച്ചു എന്ന പേരുപറഞ്ഞാണ് വൽസൻ തില്ലങ്കേരി, വി. വി. രാജേഷ്,പ്രകാശ് ബാബു, സൂരജ് ഇലന്തൂർ എന്നിവരടക്കം എന്നേയും പ്രതി ചേർത്ത് വധശ്രമം,ക്രിമിനൽ ഗൂഡാലന,സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്ത് പൊലീസ് ജയിലിലടച്ചത്. അവിടെ ഒരു സ്ത്രീക്കും പരിക്കു പറ്റിയിട്ടുമില്ല. എന്നാൽ പയ്യന്നൂരും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകൾ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും അതിന്റെ ദൃശ്യങ്ങൾ എല്ലാ ചാനലുകളിലും വന്നിട്ടും പൊലീസ് കേസ്സെടുക്കാനോ ആരെയും അറസ്ട് ചെയ്യാനോ തയ്യാറാവുന്നില്ല.
പൊലീസ് നോക്കി നിൽക്കെയാണ് ക്രിമിനലുകൾ അഴിഞ്ഞാടിയത്. ഇതെന്തു നീതിയാണ് ഇതെന്തു ന്യായമാണ് ശ്രീ പിണറായി വിജയൻ? താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? ഈ ഇരട്ടനീതിയും നെറികേടും താങ്കൾ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കും? കൺമുന്നിൽ കണ്ട അക്രമസംഭവങ്ങളിൽപ്പോലും കേസ്സെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യരോ കാട്ടാളരോ? മാധ്യമങ്ങളും പൊതുസമൂഹവും ഈ പ്രശ്നം ഗൗരവമായി കാണേണ്ടതല്ലേ?
https://youtu.be/uxfyYAQK-aA
Post Your Comments