![](/wp-content/uploads/2018/12/manithil.jpg)
ശബരിമല: തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘാംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം ശക്തമാക്കി. ആചാര ലംഘനം നടത്താന്‍ മനിതികള്‍ ശബരിനമലയില്‍ വീണ്ടുമെത്തിയാല്‍ ഇവരെ അറസ്റ്റുചെയ്യാനാണ് എന്‍.ഐ.എയുടെ തീരുമാനം.
ഞായറാഴ്ച പമ്പയിലെത്തിയ 11അംഗ മനിതി സംഘം അര്‍ബന്‍ മാവോയിസ്റ്റുകള്‍ മുഴക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര ഇന്റലിജന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് എന്‍.ഐ.എ തമിഴ്നാട് ഘടകം കേസ് ഏറ്റെടുത്തതിന് ശേഷം ഇവര്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
തിരുപ്പൂരില്‍ ഹിന്ദുമുന്നണി നേതാവിനെ കഴുത്തറുത്ത് കൊന്ന കേസിലും ഹാദിയാ കേസിലും മാവോയിസ്റ്റ് സംഘത്തിനുള്ള ബന്ധം എന്‍.ഐ.എ നിലവില്‍ അന്വേഷിച്ച് വരികയാണ്. ശബരിമലയിലെ കേസ് എന്‍.ഐ.എ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇവരെ തമിഴ്നാട്ടില്‍ നിന്ന് പമ്പ വരെ എത്തിച്ച പൊലീസ് സംഘത്തിനും പണികിട്ടിയ അവസ്ഥയാണ്
Post Your Comments