KeralaLatest News

വൈഗ കൃഷി ഉന്നതി മേള ഡിസംബര്‍ 27 മുതല്‍

തൃശ്ശൂര്‍: കാര്‍ഷിക വിളകളുടെ മൂല്യ വര്‍ധനവിനും അതുവഴി കര്‍ഷകരുടെ സംരംഭകത്വം വളര്‍ത്താനും നിര്‍ണായക പങ്കു വഹിച്ച വൈഗ കൃഷി ഉന്നതി മേള ഡിസംബര്‍ 27 മുതല്‍ തൃശ്ശൂരില്‍ നടക്കും. മേളയുടെ ഉത്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും. ആറോളം വിദേശ രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കും. പ്രളയനാന്തര കേരള പുനര്‍നിര്‍മ്മാണത്തിന് കാര്‍ഷിക മേഖലയുടെ പങ്ക് എന്നതാണ് ഇത്തവണത്തെ ചര്‍ച്ച വിഷയം. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിലെ ശാസ്ത്രജര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മേളയോടനുബന്ധിച്ച് നിരവധി സ്റ്റാളുകളിലും ഉണ്ടാകും.

shortlink

Post Your Comments


Back to top button