Latest NewsKerala

ബാങ്കുകൾക്ക് കരുണയില്ല ; സർഫാസി കുരുക്കിൽ നിരവധിപേർ

തിരുവനന്തപുരം : ബാങ്കിൽ വായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമം (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് ) ശക്തമാക്കിയതോടെ സംസ്ഥാനത്ത് നിരവധി ആളുകൾക്ക് വീട് നഷ്ടപ്പെടുന്നു. നിയമക്കുരുക്കിൽ കഴിഞ്ഞ വർഷം വീട് നഷ്ടപ്പെട്ടത് 1800 പേർക്കാണ്. പതിനാലിരത്തോളം ആളുകൾ കുടിയിറക്ക് ഭീഷണിയിൽ കഴിയുകയാണ്.

പ്രളയ ദുരിത ബാധിതരോട് പോലും ബാങ്കുകൾ കരുണ കാണിക്കുന്നില്ല. വിഷയം സംബന്ധിച്ച് സർക്കാർ കേന്ദ്രത്തിന് കത്തയച്ച് ഒരുവർഷമായിട്ടും അനുകൂലമായ മറുപടി ഒന്നും ലഭിച്ചില്ല. കേന്ദ്ര നിയമനത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

വായ്പ കിട്ടുമെന്നു തെറ്റിദ്ധരിപ്പിച്ച് പാവങ്ങളുടെ ഭൂമി പണയംവെച്ച് ഭീമമായ വായ്പയെടുത്താണ് ഇവിടെ തട്ടിപ്പു നടന്നത്. ഇവര്‍ക്കു തുച്ഛമായ തുക നല്‍കി വായ്പയില്‍ വലിയ പങ്കും ഭൂമാഫിയ കൈപ്പറ്റി. അവര്‍ തിരിച്ചടയ്ക്കാതെ വന്നതോടെ വീടുകളും സ്ഥലങ്ങളും ജപ്തിചെയ്യപ്പെട്ടു. ഈ സ്ഥലങ്ങള്‍ വസ്തുക്കച്ചവടക്കാര്‍തന്നെ വാങ്ങി. ബാങ്ക് അധികൃതരുടെ ഒത്താശയോടെയായിരുന്നു ഈ തട്ടിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button