പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത് ഇനിമുതല്‍ ഡോ:രഞ്ജിത്താണ്. തിരുനെല്‍വേലി എം.എസ്.യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സഹ്യപര്‍വ്വതനിരകളില്‍ കാണപ്പെടുന്ന ഒപ്പിയോറൈസ ഔഷധ സസ്യത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. 2010ല്‍ ആരംഭിച്ച ഗവേഷണം 2018 ലാണ് പൂര്‍ത്തിയാക്കിയത്. ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്നായി ഉപയോഗിക്കാവുന്ന ഇവയെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തിയാല്‍ മെഡിക്കല്‍ രംഗത്ത് ഒരു മുതല്‍ കൂട്ടാകുമെന്നാണ് കണ്ടെത്തല്‍. ബോര്‍ഡ് ഓഫ് റിസര്‍ച്ച് ഇന്‍ ന്യൂക്ലിയര്‍ സയന്‍സ്, ഡിപ്പാര്‍ട്ടമെന്റ് ഓഫ് അറ്റോമിക് എനര്‍ജി, എന്നിവരുടെ ഫെലോഷിപ്പോടെയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 2014 ല്‍ ജോലിയില്‍ പ്രവേശിച്ച രഞ്ജിത് ജോലിയുടെ തിരക്കുകള്‍ക്കിടയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. രഞ്ജിത് തന്റെ ഗവേഷണ കണ്ടെത്തല്‍ രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് അന്താരാഷ്ട്ര ജേര്‍ണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.
Post Your Comments