ദോഹ: രാജ്യന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 2017 ന് ശേഷ ആദ്യമായാണ് എണ്ണവില ബാരലിന് അന്‍പത് ഡോളറിനെ താഴെയെത്തുന്നത്. ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കാനാണ് ഒപെക് കൂട്ടായ്മയുടെ ശ്രമം
.
പ്രതിദിനം 12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കാനാണ് ഒപെക് ലക്ഷ്യമിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ആഗോള ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഒരു ശതമാനമാണിത്. എണ്ണവില ഉയര്‍ന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. സൗദി ഉള്‍പ്പെടെയുള്ള ഉല്‍പാദക രാഷ്ട്രങ്ങളുടെ വിതരണം വര്‍ധിക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് വില വീണ്ടും ഇടിഞ്ഞത്.
Post Your Comments