ഡല്‍ഹി: സംഘടിത-അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരേ വേതനം നല്‍കരുത്. അനുഭവ പരിചയമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഏതു ജോലിയായാലും എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. മിനിമം വേതനം എല്ലാ അഞ്ചു വര്‍ഷത്തിലും പരിഷ്‌കരിക്കണം. മിനിമം വേതനം ജീവനക്കാരുടെ അവകാശമാക്കണം. ഇതുകൂടാതെ വിവിധ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കാന്‍ കേന്ദ്രത്തെ ചട്ടത്തില്‍ ചുമതലപ്പെടുത്തുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചട്ടം അംഗീകരിക്കപ്പെടും എന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.
Post Your Comments