ലക്നൗ: ഉത്തര്‍പ്രദേശിലെ മോട്ടിനഗറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാലു ദിവസം മുന്‍പ് ഇവിടെയെത്തിയ പതിനഞ്ചു വയസുകാരിയാണ് 14 അടി ഉയരമുള്ള ചുമര് വെറും 16 സെക്കന്റ് കൊണ്ട് ചാടി രക്ഷപ്പെട്ടത്. രാവിലെ ഏഴു മണിയോടെ കെട്ടിടത്തിന്റെ മുകളിലെ നിലയിലെത്തിയ പെണ്‍കുട്ടി മറ്റാരും കാണുന്നില്ലെന്നുറപ്പായതോടെ വാഷ്ബേസിനു മുകളിലൂടെ തട്ടിന് മുകളില്‍ പിടിച്ച് ചുമരിലൂടെ നടന്ന ഒരു മിനിറ്റ് കൊണ്ട് മേല്ക്കൂരയിലെത്തി അവിടെ നിന്നും സമീപത്തെ വീടിനു മുകളിലൂടെ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിക്കായി അന്വേഷണം ആരംഭിച്ചു.
ട്രെയിനില്‍ ഒറ്റയ്ക്കെത്തിയ പെണ്‍കുട്ടിയെ ഡിസംബര്‍ 18 ന് പോലീസ് അഭയ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഇവിടെ താമസിക്കാന്‍ താല്പര്യം ഇല്ലായിരുന്നു എന്ന അധികൃതര്‍ പോലിസിനോട് പറഞ്ഞു. കൗണ്‍സിലിംഗിന് വിധേയമാക്കിയെങ്കിലും യാതൊരു മാറ്റവും കണ്ടില്ല. 75 പെണ്‍കുട്ടികള്‍ക്കുള്ള അഭയ കേന്ദ്രത്തില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണുള്ളത്. പുതിയ സംഭവത്തോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥന ബാല സംരക്ഷണ കമ്മീഷന് അധ്യക്ഷന്‍ അറിയിച്ചു.
Post Your Comments