ഇടുക്കി: എല്‍ഡിഎഫിനോട് ഒത്ത് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയതില്‍ സന്തോഷം രേഖപ്പെടുത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്ജ്. ജനാധിപത്യ വിജയത്തിനായി എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിലെ സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. വിഭജന ചര്‍ച്ച വരുമ്പോള്‍ മുന്നണിയില്‍ ആ കാര്യത്തെപ്പറ്റിയുളള അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് ആര് ബാലകൃഷ്ണപിളളയും എല്‍ഡിഎഫ് പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയും പ്രതികരിച്ചിരുന്നു. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments