ഭോപ്പാല്‍: 15 വര്‍ഷത്തിനു ശേഷം മധ്യപ്രദേശ് മന്ത്രിസഭയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളൊരു മന്ത്രി. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് ഈ സ്ഥാനത്തിന് അര്‍ഹനായത്. മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചതിനെ തുടര്‍ന്നാണ് ആരിഫിന് മന്ത്രിസഭയില്‍ ഇടംപിടിക്കാനായത്.
അതേസമയം മന്ത്രിസഭ പുതിയ ഒമ്പത് മന്ത്രിമാരും മാള്‍വ-നിവാഡ് മേഖലയില്‍ നിന്നാണ്. കൂടാതെ സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ് പേര്‍, ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ നിന്ന് അഞ്ച്, ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്ന് എന്നിങ്ങനെയാണ് മന്ത്രിസഭയിലുള്ള മന്ത്രിമാരുടെ സാന്നിധ്യം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരില്‍ 11 പേര്‍ കമല്‍നാഥ് അനുകൂലികളാണ്. കൂടതെ ഒമ്പത് പേര്‍ ദിഗ് വിജയ് സിങ്ങിനേയും ഴ് പേര്‍ ജ്യോതിരാദിത്യ സിന്ധ്യയേയും അനുകൂലിക്കുന്നവരാണ്. അതേസമയം അരുണ്‍ യാദവ് ഗ്രൂപ്പുകാരനായ ഒരാളും മന്ത്രിസഭയിലുണ്ട്.
Post Your Comments