മുംബൈ: പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗിര്‍ഗോമില്‍ സ്വകാര്യ ഹോസ്റ്റല്‍ നടത്തുന്ന 47-കാരനാണ് മുംബൈ പോലീസിന്റെ അറസ്റ്റിലായത്. മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ മുറിയിലുണ്ടായിരുന്ന അഡാപ്റ്ററിനുള്ളിലാണ് പ്രതി ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഒളിക്യാമറയും ഇതിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
തങ്ങളുടെ പല സ്വകാര്യസംഭാഷണങ്ങളെക്കുറിച്ചും ഹോസ്റ്റലുടമ ചോദിക്കാന്‍ തുടങ്ങിയതാണ് പെണ്‍കുട്ടികളില്‍ സംശയമുണ്ടാക്കിയത്. പെണ്‍കുട്ടി ഇന്റര്‍നെറ്റ് സഹായത്തോടെ ഒളിക്യാമറയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മുറിയിലെ ഇലക്‌ട്രോണിക് അഡാപ്റ്ററില്‍ ഒളിക്യാമറയുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments