
കാസര്‍കോട്: വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ചട്ടഞ്ചാല്‍ ഹൈര്‍സെക്കന്ഡറി വിദ്യാര്‍ത്ഥി മുഹമ്മദ് ജസീമിന്റെ മരണത്തിലാണ് കുടുംബം സമരത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മുഹമ്മദിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്. അഞ്ചു ദിവസത്തിനു ശേഷം കളനാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തു നിന്ന് മരിച്ചനിലയിലാണ് മുഹമ്മദിനെ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ ട്രെയിന്‍ തട്ടി മരിച്ചു എന്ന കണ്ടെത്തി. എന്നാല്‍ മുഹമ്മദിന്റെ മരണം കൊലപാതകം എന്നാരോപിച്ചാണ് കുടുംബം സമരം നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അന്വേഷണം നടന്നു വരികയാണ്.
Post Your Comments