ദുബായ് : പോലീസ് ഓഫീസറെ ടാക്സി ഡ്രെെവര്‍ അസഭ്യം വിളിക്കുകയും കെെയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വിലങ്ങ് വെക്കാന്‍ വിസമ്മതവും നടത്തിയ കേസില്‍ ദുബായ് കോടതി ആദ്യവാദം കേട്ടു. ഓഫീസറോട് താന്‍ അപമര്യാദയായി പെരുമാറിയില്ലെന്നും കെെയ്യേറ്റം ചെയ്തില്ലെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. തെറ്റ് ചെയ്തോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലയെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്നാല്‍ വാദി ഭാഗമായ പോലീസ് ഓഫീസറുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. സംഭവത്തിന്‍റെ സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കുന്നതിന് കോടതിയില്‍ ഫോറന്‍സിക് തെളിവുകളും സമര്‍പ്പിച്ചു.
പിടിവലിക്കിടയില്‍ പോലീസ് ഓഫീസറുടെ കെെയ്യില്‍ ചതവ് ഏറ്റതിന്‍റെ തെളിവാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഓട്ടം എടുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് ടാക്സി ഡ്രെെവര്‍മാരുമായി തര്‍ക്കം നടന്നതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. അക്രമകരമായി പെരുമാറിയ ടാക്സി ഡ്രെെവറെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഓഫീസര്‍ക്ക് നേരെ കെെയേറ്റമുണ്ടായത്. വിലങ്ങ് വെക്കാന്‍ ടാക്സിയില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുകയു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അസഭ്യം വിളിക്കുകയും മര്‍ദ്ധിക്കുകയും ചെയ്താതായി റിപ്പോര്‍ട്ടുകള്‍. കേസില്‍ വിധി പറയുന്നത് അടുത്ത ജനുവരി 16 ലേക്ക് കോടതി നീക്കിയിരിക്കുകയാണ്.
Post Your Comments