Latest NewsInternational

ആറു മാസം ബഹിരാകാശത്തു കഴിഞ്ഞു. ഇപ്പോള്‍ ഭൂമിയില്‍ നടക്കാന്‍ പറ്റുന്നില്ല

ആറു മാസത്തിലധികം ബഹിരാകാശത്തു കഴിഞ്ഞ ശേഷം തിരിച്ചു വന്ന ബഹിരാകാശ യാത്രികന്‍ ഇപ്പോള്‍ നടക്കാന്‍ പറ്റുന്നില്ല. നാസയിലെ ബഹിരാകാശ യാത്രികന്‍ ഡ്രൂ ഫ്യുസ്റ്റലിനാണ് ഈ ദുരവസ്ഥ. 197 ദിവസമാണ് ഫ്യുസ്റ്റല്‍ ബഹിരാകാശത്ത് കഴിഞ്ഞത്. ഭൂമിയിലേക്ക് എത്തിയപ്പോഴേക്കും നടക്കാന്‍ മറന്നുപോയി. നാസയുടെ അന്‍പത്തിയാറാമത് ബഹിരാകാശ യാത്രയുടെ കമന്‍ഡായ ഫ്യുസ്റ്റലിന്റെ ഒന്‍പതാമത്തെ യാത്രയായിരുന്നു ഇത്. ബുദ്ധിമുട്ടി നടക്കുന്ന ഫ്യസ്റ്റലിന്റെ വീഡിയോ നാസ തന്നെയാണ് പുറത്തുവിട്ടത്. ബഹിരാകാശത്ത് ഒഴുകിനടന്നതാണ് ഇപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ കാരണം.

shortlink

Post Your Comments


Back to top button