തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി റോഡിലേക്ക് എറിഞ്ഞ് കൊന്ന സനലിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി എം.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സനലിന്റെ ഭാര്യ വിജിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി ഇക്കാര്യം പ്രഖ്യാപിച്ചത്.
വിജിയുടെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയൊരു കൈത്താങ്ങ് മാത്രമാണ് നല്‍കുന്നതെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. വനിതാ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്‌പയില്‍ ജപ്‌തി നടപടികള്‍ ഒഴിവാക്കുന്ന നടപടികള്‍ നാളെത്തന്നെ സ്വീകരിക്കും. കോര്‍പ്പറേഷന്‍ പലിശ ഒഴിവാക്കിത്തരണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു . നിലവില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്.
എന്നാൽ ഇത് മുഴുവൻ അടയ്ക്കാൻ സാധിക്കില്ലെങ്കിലും വനിതാ കോര്‍പ്പറേഷനില്‍ നിന്നും വീട് പണയപ്പെടുത്തി എടുത്തിയ മൂന്ന് ലക്ഷം രൂപ തിരിച്ചടയ്‌ക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്‌ദാനം. സമരം അവസാനിപ്പിക്കാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സനലിന്റെ കുടുംബം നടത്തുന്ന സമരം ഇന്ന് 16 ദിവസം പിന്നിട്ടു.
https://youtu.be/ffNH_UIAIFI
Post Your Comments