പുരസ്‌കാര നേട്ടവുമായി മുന്നേറി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റർ . ഇത്തവണത്തെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍(IMOTY) പുരസ്‌കാരമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തനായ ഇന്റര്‍സെപ്റ്റർ 650 സ്വന്തമാക്കിയത്. വിപണിയില്‍ എത്തി ഒരുമാസം പോലും കഴിയുന്നതിന് മുമ്പാണ് ഇന്റർസെപ്റ്റർ ഈ നേട്ടം കൈവരിച്ചത് ശ്രദ്ധേയം.
ടിവിഎസ് അപാച്ചെ RTR 160 4V, ഹീറോ എക്‌സ്ട്രീം 200R, യമഹ R15 V3, ടിവിഎസ് അപാച്ചെ RR 310, ബിഎംഡബ്ല്യു G310 R, ബിഎംഡബ്ല്യു G310 GS, ഹോണ്ട CBR650F, സുസുക്കി V-സ്‌ട്രോം 650 XT, സുസുക്കി GSX-S750, ട്രയംഫ് ടൈഗര്‍ 800, SWM സൂപ്പര്‍ഡ്യൂവല്‍ T ബൈക്കുകളെ പിന്തള്ളിയാണ് ഈ പുരസ്‌കാരം റോയല്‍ എന്‍ഫീല്‍ഡിനെ തേടിയെത്തിയത്. കഴിഞ്ഞവര്‍ഷം കെടിഎം 390 ഡ്യൂക്കായിരുന്നു ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
Post Your Comments