ദോഹ : ജിസിസി രാഷ്ട്രങ്ങളുടെ ഉപരോധത്തിനെതിരെ വീണ്ടും ഖത്തര്‍. അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന ആവശ്യവുമായി ഖത്തര്‍ വീണ്ടും യു.എന്നില്‍. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉപരോധത്തിന്റെ പേരില്‍ നടക്കുന്നതെന്നും ലോക രാജ്യങ്ങള്‍ പ്രതികരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സൈഫ് അല്‍താനിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഖത്തറിനെതിരായ ഉപരോധത്തെ അന്താരാഷ്ട്ര സമൂഹം അപലപിക്കണം. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഉപരോധത്തിന്റെ പേരില്‍ നടക്കുന്നത്. അതിനാല്‍ ലോക രാജ്യങ്ങള്‍ ഉപരോധത്തിനെതിരെ പ്രതികരിക്കണം. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. ഖത്തറിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കപ്പെടണമെന്നും ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സൈഫ് അല്‍ത്താനി ആവശ്യപ്പെട്ടു.
Post Your Comments