ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയില്‍-റോഡ് പാലമായി മാറിയ ബോഗിബീല്‍ സ്വീഡനേയും ഡെന്മാര്ക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഡിസൈനിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പാലം തുറന്നതോടെ അസമിലെ ടിന്‍സുക്യയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും. അരുണാചല്‍ പ്രദേശിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവുമെന്നത് പാലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 5,900 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചിലവ്.
Post Your Comments