Latest NewsKerala

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് കെ.എം ഷാജിയുടെ പെരുമാറ്റമെന്ന് പി ജയരാജന്‍

കണ്ണൂര്‍ : മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഷാജിക്കെതിരെ ജയരാജന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ടത്.

കോടതിയില്‍ മര്യാദയ്ക്ക് കേസ് നടത്താന്‍ കഴിയാത്തയാളാണ് പുറത്തിറങ്ങി നിയമവ്യവസ്ഥയെയും ജനാധിപത്യ വ്യവസ്ഥയെയും വെല്ലുവിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ജയരാജന്‍ പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുക, ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരം വളര്‍ത്തുന്ന നോട്ടീസുകള്‍ പടര്‍ത്തി എന്നിങ്ങനെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസുകള്‍ പിടിച്ചെടുത്തത്. അന്ന് യുഡിഎഫ് സര്‍ക്കാരാണ് ഭരിച്ചിരുന്നത്. ഇപ്പോള്‍ മാത്രമല്ല, നേരത്തെ പ്രകാശന്‍ മാസ്റ്ററെ, വ്യക്തിജീവിതത്തിന്റെ പേരില്‍ ആക്രമിച്ച് നോട്ടീസുകള്‍ പ്രചരിപ്പിക്കുകയും ഇദ്ദേഹം ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ ആരോപണമുന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button