ദമ്മാം: നവയുഗം ബാലവേദി കിഴക്കൻ പ്രവിശ്യയിലെ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ടാലന്റ്ഹണ്ട് ക്വിസ് മത്സരത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ ഭൂരിപക്ഷം സമ്മാനങ്ങളും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ ഹിഷാം നൗഷാദും, ജൂനിയർ വിഭാഗത്തിൽ ഹാലിമും ഒന്നാം സ്ഥാനം നേടി.
സീനിയർ വിഭാഗത്തിൽ അഹമ്മദ് യാസീൻ, ഗൗതംമോഹൻ എന്നിവർ രണ്ടാം സ്ഥാനവും, സിദ്ധാർഥ് ഭീം, മാളവിക ഗോപകുമാർ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
ജൂനിയർ വിഭാഗത്തിൽ അസാൻ ഷാജഹാൻ രണ്ടാം സ്ഥാനവും, ഗോവിന്ദ്മോഹൻ മൂന്നാം സ്ഥാനവും നേടി.
നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിയ്ക്കപ്പെട്ടു. സീനിയർ വിഭാഗം വിജയികൾക്ക് നവയുഗം വൈസ് പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജൂനിയർ വിഭാഗം വിജയികൾക്ക് നവയുഗം കലാവേദി സെക്രട്ടറി സഹീർഷായും സമ്മാനങ്ങൾ വിതരണം ചെയ്തു.
Post Your Comments