കണ്ണൂര്‍ : അഴിക്കോടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസിന് പോയത് അടുത്ത തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വര്‍ഗ്ഗീയ പ്രചരണ തന്ത്രം ആവര്‍ത്തിക്കാതിരിക്കാനാണെന്ന് അഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാര്‍.
കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണ്ണറില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വോട്ടെറെന്ന നിലയില്‍ ജനാധിപത്യ വ്യവസ്ഥിതിയോടുള്ള കടമ നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും നികേഷ് പറഞ്ഞു.
മതേതരവാദിയായി സ്വയം അവതരിപ്പിക്കുന്നവരുടെ തനിനിറം ജനം തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. യോഗം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
Post Your Comments