രാജ്നന്ദ്ഗാവ്: മാവോവാദികള്‍ക്ക് ആയുധം എത്തിച്ചു കൊടുത്തിരുന്ന ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി. റാവു അറസ്റ്റില്‍. രാജ്നന്ദ്ഗാവല്‍ നിന്നും ഛത്തീസ്ഗഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജ്‌നന്ദ്ഗാവില്‍ ആക്രമണം നടത്താന്‍ ഡിറ്റണേറ്ററുകള്‍ നല്‍കാനാണ് ഇയാള്‍ എത്തിയതെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും 22 ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു. ഹൈദരാബാദിലെ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ജിയോസഫിക്കല്‍ റിസേര്‍ച് ഇന്‍സ്ടിട്യൂട്ടില്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആയിരുന്ന റാവു ജോലിയുപേക്ഷിച്ചാണ് മാവോവാദത്തിലേക്ക് തിരിഞ്ഞത്.
Post Your Comments