ജെറുസലേം: സഖ്യകഷികളുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 120 സീറ്റില്‍ കേവലം 61 സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് നെതന്യാഹു സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. 2015 ലാണ് നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇസ്രായേലിലെ നിയമം അനുസരിച്ച് ഒരുപാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയില്ല. സഖ്യകക്ഷികളുടെ സഹായത്തോടെ സഖ്യ സര്‍ക്കാരുകളാണ് അധികാരത്തിലെത്തുക.
Post Your Comments