21 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ രണ്ട് നിലകളിലായാണ് റോഡും റെയില്‍വെ ലൈനും സജ്ജീകരിച്ചിരിക്കുന്നത്.
4.9 കിലോമീറ്റര്‍ നീളമുള്ള പാലം അസ്സമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ പരസ്പരം ബന്ധിപ്പിക്കും. അസമില്‍ നിന്ന് അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കാനും പാലം സഹായിക്കും. അതിര്‍ത്തി മേഖലകളിലേക്കുള്ള നീക്കത്തിന് സഹായിക്കുമെന്നതിനാല്‍ പാലത്തിന് സൈനീക പ്രാധാന്യവുമുണ്ട്.
https://youtu.be/kT6Xkcf90uE
Post Your Comments