Latest NewsKeralaIndia

കേരളാപോലീസ് സുരക്ഷ ഒരുക്കിയാൽ വീണ്ടും വരാം : മനിതി സംഘം

ചെന്നൈ: കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെല്‍വി. കേരള പൊലീസ് സുരക്ഷയിലാണ് മധുരയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര നടത്തിയത്. മൂന്ന് കേരളാ പൊലീസ് ഉദ്യോഗസ്ഥര്‍ വാനില്‍ ഉണ്ടായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു. കൂടാതെ ഇവർ വാഹനം കസ്റ്റഡിയിൽ എടുത്ത പോലെയായിരുന്നു തങ്ങളെ ശബരിമലയിലേക്ക് കൊണ്ടുവന്നത്.

പല സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ടുന്ന മനിതി സംഘാംഗങ്ങള്‍ കോട്ടയത്ത് ഒത്തുകൂടിയ ശേഷം ഒരു മിച്ച്‌ മലകയറുമെന്നായിരുന്നു ആദ്യം ഇവര്‍ മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ മാറിയത് പൊലീസിന്‍റെ ഇടപെടലിലൂടെയായിരുന്നുവെന്നും ശെല്‍വി പറഞ്ഞു.

പൊലീസ് നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം പോയിക്കൊണ്ടിരുന്നതെന്നും വാഹനത്തെ നിയന്ത്രിച്ചിരുന്നത് കേരളാ പൊലീസായിരുന്നുവെന്നും ശെല്‍വി പറഞ്ഞു. എന്നാൽ ഇനിയും സുരക്ഷ ഒരുക്കിയാൽ തങ്ങൾ വീണ്ടും വരാമെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button