Latest NewsIndia

വരുന്നു പ്രീ-പെയ്ഡ് മീറ്ററുകള്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്താകമാനം പ്രീ-പെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ നീക്കം. മുന്‍കൂര്‍ പണമടച്ച് ആവശ്യാനുസരണം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയാണിത്. ഇതു സംബന്ധിച്ച ഔദ്യാഗിക നിര്‍ദേശം താമസിയാതെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ.സിങ് അറിയിച്ചു. രാജ്യമൊട്ടാകെ ഇത്തരത്തില്‍ 2.26 മീറ്ററുകള്‍ സ്ഥാപിച്ചതായാണ് കണക്കുകള്‍. പ്രീ-പെയ്ഡ് ആകുമ്പോള്‍ നാം ഉപയോഗിച്ച ദിവസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ ഉള്ള പണം നല്‍കിയാല്‍ മതി. തുക ഈടാക്കുന്നതിലെ പരാതി ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുന്നു. മാത്രമല്ല കമ്പനികള്‍ക്ക് പണം മുന്‍കൂറായി ലഭിക്കുകയും ചെയ്യും. എന്നാല്‍ സബ്സിഡി ഒഴിവാക്കില്ല. സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന സബ്സിഡി തുക വൈദ്യുത വിതരണ കമ്പനികള്‍ക്ക് നല്‍കണം. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയാല്‍ പിഴയീടാക്കാനാണ് തീരുമാനം. സഹകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ആദ്യ സമയ പരിധി അടുത്തവര്‍ഷം ഡിസമ്പര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഡിസംബറോടെ രാജസ്ഥാന്‍, അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി പൂര്‍ത്തിയാകും. ജനുവരി 25 ഓടെ ഈ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പില്‍ വരും.

shortlink

Post Your Comments


Back to top button